തിങ്കളാഴ്ച മുതൽ കുവൈത്തിൽ ഡ്രോണുകൾക്ക് നിരോധനം

  • 20/02/2023

കുവൈറ്റ് സിറ്റി : തിങ്കളാഴ്ച (2023/2/20) മുതൽ മാർച്ച് 1 വരെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലും കുവൈറ്റ് ടവേഴ്‌സ്, ഗ്രീൻ ഐലൻഡ് ഏരിയകൾക്ക് സമീപവും ഏരിയൽ ഫോട്ടോഗ്രാഫി (ഡ്രോൺ) ഉപയോഗം നിർത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് ടവേഴ്‌സിനും ഗ്രീൻ ഐലന്റിനും സമീപം ഡ്രോണുകൾ ഉപയോഗിച്ച് എയർ ഷോകൾ അവതരിപ്പിക്കുന്നതിനാലാണ് ഏരിയൽ ഫോട്ടോഗ്രാഫി (ഡ്രോൺ) ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. എയർഷോ വിമാനങ്ങളുടെ തരംഗങ്ങൾ മറ്റ് വിമാനങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനം .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News