സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജനകീയ പ്രതിരോധ ജാഥ മാറും: എം വി ഗോവിന്ദൻ

  • 21/02/2023

സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജനകീയ പ്രതിരോധ ജാഥ മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാഥ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നു. ജമാത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചയിൽ പങ്കില്ലെന്ന വാദം വിചിത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നിലപാട് ആവർത്തിച്ച് എം വി ഗോവിന്ദൻ. ഇസ്ലാമോഫോബിയ പിന്തുടരുന്ന ആർഎസ്എസുമായി ചർച്ച നടത്തുന്നത് എന്തിന് വേണ്ടിയാണ്. ചർച്ചയ്ക്ക് പിന്നിൽ വെൽഫെയർ -കോൺഗ്രസ്- ലീഗ് ത്രയമെന്ന് അദ്ദേഹം പറഞ്ഞു. ഇവർ എക്കാലവും സ്വീകരിച്ചത് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

അതേസമയം കണ്ണൂരിൽ ജനകീയ ജാഥ പ്രവേശിക്കവെ മുഖ്യമന്ത്രിക്കെതിരെ കണ്ണുരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം നടന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

Related News