ഗവേഷണ ഇന്നവേഷൻ സെന്റർ തുറക്കുന്നതായി പ്രഖ്യാപിച്ച് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റൽ

  • 21/02/2023

കുവൈത്ത് സിറ്റി: ഗവേഷണ ഇന്നവേഷൻ സെന്റർ തുറക്കുന്നതായി പ്രഖ്യാപിച്ച് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റൽ. പ്രാദേശികമായും ഗൾഫിലും ഇത്തരത്തിലുള്ള ഒരു സെൻ്റർ ആദ്യത്തേതാണ്. രോഗികൾക്ക്  ഏറ്റവും അടുത്ത് മികച്ച ഗവേഷണവും നൂതനാശയങ്ങളും നൽകുക എന്നതാണ് ആശുപത്രിക്കുള്ളിൽ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം. രോഗികൾക്ക് മികച്ച രീതിയിൽ സേവനം നൽകാൻ ഡോക്ടർമാർക്കും സെൻ്റർ സഹായകരമാകുമെന്ന് ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയും കുവൈത്ത് ബോർഡ് ഓഫ് സർജറി പ്രോഗ്രാം ഡയറക്ടറുമായ ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. ഇപ്പോൾ ശാസ്ത്രത്തിൻ്റെ വളർച്ച ചികിത്സാ രീതികൾക്കും മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സെന്റർ തുറക്കുന്നതിനുള്ള തടസങ്ങൾ നീക്കുന്നതിനും ആരോഗ്യ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾക്ക് അൽ മസീദി നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News