പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം; കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം

  • 21/02/2023

കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. ചെറിയ ടാങ്കറുകള്‍ ഇല്ലാത്തതിനാല്‍ ജല വിതരണം തടസ്സപ്പെടുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.


വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ വെള്ളം നല്‍കുന്നത് തുടരണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അറിയിച്ചു. വെള്ളത്തിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ ജനം ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ജല വിതരണം തുടരുമ്ബോഴും അത് പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് വരെ അഞ്ച് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

Related News