കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം; സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു

  • 22/02/2023

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്. നിയമലംഘനങ്ങള്‍ അല്ലെങ്കില്‍ അശ്രദ്ധമായ പെരുമാറ്റങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഗതാഗതക്കുരുക്കും തടസങ്ങളും ഒഴിവാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു.

അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുടെയും ജനറൽ മാനേജർമാരുടെയും സാന്നിധ്യത്തിൽ ചേര്‍ന്ന യോഗത്തില്‍ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള അന്തിമ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. സുരക്ഷയുടെയും ട്രാഫിക് പ്ലാനിന്റെയും സംക്ഷിപ്ത വിശദീകരണവും ദേശീയ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദീകരണവും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.  പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രത്യേക ആവശ്യക്കാർക്കും പ്രായമായവർക്കും എല്ലാ സഹായങ്ങളും നല്‍കണമെന്ന് അല്‍ ബര്‍ജാസ് നിര്‍ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News