റമദാൻ; വിലക്കയറ്റം നിരീക്ഷിക്കാൻ ഷുവൈക്ക് മേഖലയില്‍ പരിശോധന

  • 22/02/2023

കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി വില നിരീക്ഷിക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘം ഷുവൈക്ക് മേഖലയില്‍ പരിശോധന നടത്തി. വാണിജ്യ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടത്തിനും അവയുടെ വില നിശ്ചയിക്കുന്നതിനുമുള്ള ടെക്‌നിക്കൽ സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈത്തപ്പഴ കടകളിലും മില്ലുകളിലും പരിശോധന നടത്തിയ സംഘം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 

വിശുദ്ധ റമദാൻ മാസത്തില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടായാൽ മന്ത്രാലയം കര്‍ശന നടപടികൾ സ്വീകരിക്കും. അടിസ്ഥാന ചരക്കുകളുടെ വില ഉയരാനുള്ള സാധ്യത മുൻനിർത്തി അവ നിരീക്ഷിക്കുക എന്നതാണ് ടീമിന്റെ ചുമതലകളിൽ ഒന്ന്. മന്ത്രാലയത്തിന് 67 സഹകരണ സംഘങ്ങളിലും എട്ട് പ്രധാന സെൻട്രൽ മാർക്കറ്റുകളിലുമുള്ള ഉത്പന്നങ്ങളുടെ വില ഉൾപ്പെടുന്ന ഒരു പ്രോഗ്രാം ഉണ്ട്. ഇതുപ്രകാരമാണ് പരിശോധനകള്‍ തുടരുന്നതെന്ന് ഫൈസൽ അൽ അൻസാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News