റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 22/02/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയവും തീയതിയും സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ സര്‍ക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം  സാധാരണയായി ജോലി സമയം കുറയ്ക്കുന്ന റമദാൻ മാസത്തെ പ്രവൃത്തി സമയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.

സ്കൂൾ സമയം ഉടൻ തന്നെ നിശ്ചയിക്കുകയും മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്യും. സ്കൂളുകള്‍ എല്ലാം രാവിലെ 9.30ന് പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ ഉച്ചയ്ക്ക് ഒന്നിനും പ്രൈമി സ്കൂളുകള്‍ 1.30നും പ്രവര്‍ത്തനം അവസാനിപ്പിക്കും.  മിഡിൽ, ഹൈസ്കൂൾ തലങ്ങളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 2:05 വരെയായിരിക്കും. റമദാൻ മാസത്തിൽ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News