മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷം; കുവൈത്തില്‍ ഒരാഴ്ചയോളം നീണ്ട പരിപാടികള്‍ സമാപിച്ചു

  • 22/02/2023

കുവൈത്ത് സിറ്റി: മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ എംബസി കുവൈത്തില്‍ ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിച്ചു. തിനയുടെ പാരിസ്ഥിതികവും പോഷക ഗുണവും സാമ്പത്തികവുമായ നേട്ടങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ സര്‍ക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് ഐക്യരാഷ്ട്ര 2023നെ മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചത്. 

ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് കുവൈത്തില്‍ എംബസിയുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. മില്ലറ്റ് വീക്കിന്‍റെ സമാപനത്തോടനുബന്ധിച്ച് മില്ലറ്റ്സ് ഫോർ സസ്റ്റെയിനബിള്‍ ഡെവലപ്മെന്‍റ്  എന്ന പേരിൽ ഇന്നലെ എംബസി ഓഡിറ്റോറിയത്തില്‍ സമാപന ചടങ്ങ് നടന്നു. അമീരി ദിവാന്‍റെ അണ്ടർസെക്രട്ടറി മാസെൻ എസ്സ അൽ എസ്സ മുഖ്യാതിഥിയായി.  

റസിഡന്റ് അംബാസഡർമാരും പങ്കാളികളും വ്യവസായികളും വിദ്യാർത്ഥികളും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വളരുന്ന തിനകളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന ഒരു മില്ലറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. ആർട്ട് വിത്ത് മില്ലറ്റ് എക്‌സിബിഷനിൽ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 70 ലധികം കലാസൃഷ്ടികള്‍ ശ്രദ്ധേയമായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News