തുർക്കിയെയും സിറിയയെും ചേർത്ത് പിടിച്ച് കുവൈത്ത്.

  • 22/02/2023

കുവൈത്ത് സിറ്റി: ഭൂചലനം തകർത്ത തുർക്കിക്കും സിറിയക്കുമുള്ള ദുരിതാശ്വാസ സാമ​ഗ്രികകളുമായി 12 ട്രക്കുകൾ പുറപ്പെട്ടുവെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. തുർക്കി, സിറിയൻ ജനങ്ങളെ ചേർത്ത് പിടിച്ച് കുവൈത്ത് സർക്കാരും ജനങ്ങളും സമാഹരിച്ച പുതപ്പുകൾ, ടെന്റുകൾ, ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ, പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ തുടങ്ങിയവയുമായാണ് ട്രക്ക് പുറപ്പെട്ടിട്ടുള്ളത്. തുർക്കി റെഡ് ക്രസന്റുമായി സഹകരിച്ച് അസോസിയേഷന്റെ വോളന്റിയർമാർ സഹായ വിതരണത്തിന് മേൽനോട്ടം വഹിക്കും. ദുരിതം അനുഭവിക്കുന്ന തുർക്കിക്കും സിറിയക്കും എല്ലാ പിന്തുണയും നൽകി അവർക്കൊപ്പം നിൽക്കുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ജനറൽ മഹ അൽ ബർജാസ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News