കുവൈറ്റ് ദേശീയ ദിനാഘോഷം, വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു; യാത്രക്കാർ നേരെത്തെയെത്തണം

  • 22/02/2023


കുവൈത്ത് സിറ്റി: ദേശീയ, വിമോചന ആഘോഷങ്ങളുടെ അവധി ദിവസങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വൻ തിരക്കാണ് ഉള്ളതെന്ന് ട്രാവൽ ഓഫീസുകൾ വ്യക്തമാക്കി. ചില സ്ഥലങ്ങളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ 200 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. ജിസിസി രാജ്യങ്ങൾ, തു‍ർക്കി, ലണ്ടൻ, കെയ്റോ, ബെയ്റൂട്ട് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നത്.

എല്ലാ എയർലൈനുകളുടെയും ടിക്കറ്റ് നിരക്കുകൾ പ്രാദേശികമായും അന്തർദേശീയമായും വിതരണത്തിനും ഡിമാൻഡിനും വിധേയമാണെന്ന് കുവൈത്ത് എയർവേസിലെ ഓപ്പറേഷണൽ ലൈൻസ് നെറ്റ്‌വർക്ക് പ്ലാനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷുറൗഖ് അൽ അവാദി പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലേക്കുള്ള സർവീസ് ആരംഭിച്ചതോടെ കുവൈത്ത് എയർവേയ്സിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ പുറപ്പെടുന്ന സമയത്തിന് 4 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ  റിപ്പോർട്ട് ചെയ്യണമെന്ന് വീമാനക്കമ്പനികൾ അറിയയിച്ചു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News