കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഇന്ന് മുതല്‍ കൂടുതല്‍ ചെറിയ ടാങ്കറുകള്‍ എത്തിക്കും

  • 23/02/2023

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് മുതല്‍ കൂടുതല്‍ ചെറിയ ടാങ്കറുകള്‍ രംഗത്തിറക്കും. തകരാറിലായ പമ്ബുകളില്‍ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച്‌ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. അതേസമയം എറണാകുളം പാഴൂര്‍ പമ്ബ് ഹൗസിലെ തകരാറിലായ പമ്ബുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.


രണ്ടാമത്തെ പമ്ബിന്‍്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ പശ്ചിമ കൊച്ചിയില്‍ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി. മരട് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

കൊച്ചിയില്‍ കുടിവെളള ക്ഷാമം രൂക്ഷമായിരിക്കെ കടവന്ത്ര സെന്‍ട്രല്‍ റെസി‍ഡന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. 45 ദിവസമായി ഈ മേഖലയില്‍ കുടിവെളളം കിട്ടുന്നല്ലെന്നും കോടതി ഇടപെടണമെന്നുമാണ് ആവശ്യം. കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ പുതിയ പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇവിടേക്ക് വെളളമെത്തിക്കാന്‍ പുതിയ പൈപ്പിട്ടതുകൊണ്ട് പരിഹാരമില്ല എന്ന നിഗമനത്തില്‍ അധികൃതര്‍ പിന്‍വാങ്ങി. കുടിവെളളം വേണമെന്നും അതിനൊപ്പം പൊളിച്ച റോഡ് ഉടന്‍ നന്നാക്കണണമെന്നുമാണ് ആവശ്യം. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്കായി കൈമാറി .

Related News