ജനാധിപത്യ സൂചിക; അറബ് ലോകത്ത് കുവൈത്തിന് നാലാം സ്ഥാനം

  • 23/02/2023

കുവൈത്ത് സിറ്റി: ജനാധിപത്യ സൂചികയിൽ അറബ് ലോകത്ത് നാലാം സ്ഥാനം നേടി കുവൈത്ത്. ടുണീഷ്യ, മൊറോക്കോ, പലസ്തീൻ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് കുവൈത്തിന്‍റെ സ്ഥാനം. ഇക്കണോമിസ്റ്റ് റിസർച്ച് യൂണിറ്റ് ആണ് 2022ലെ പട്ടിക പുറത്ത് വിട്ടത്. ആഗോള തലത്തില്‍ 167 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനത്താണ് കുവൈത്ത്. അഞ്ച് അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇക്കണോമിസ്റ്റ് റിസർച്ച് യൂണിറ്റ് പട്ടിക തയാറാക്കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ്, സർക്കാർ പ്രവർത്തിക്കുന്ന രീതി, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം, പൗരാവകാശങ്ങൾ തുടങ്ങിയ മാദണ്ഡ പ്രാകരമാണ് 167 രാജ്യങ്ങളെ വിലയിരുത്തിയത്. ആഗോള തലത്തില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നാലെ ന്യൂസിലന്‍ഡ്, ഐസ്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. ഏറ്റവും അവസാന സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണ്. മ്യാന്മാര്‍, നോര്‍ത്ത് കൊറിയ, സെന്‍ട്രല്‍ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സിറിയ, കോംഗോ എന്നീ രാജ്യങ്ങളും സൂചികയില്‍ പിന്നിലുള്ള രാജ്യങ്ങളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News