ബിഡ്ഡിംഗ് നടപടിക്രമങ്ങൾ ഉടൻ പൂര്‍ത്തിയാകും; സിവില്‍ ഐഡി വിതരണം ആരംഭിക്കുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 23/02/2023

കുവൈത്ത് സിറ്റി: ബിഡ്ഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സിവില്‍ ഐഡി ഓർഡർ ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മാര്‍ച്ച് ഒമ്പത് വരെയാണ് അതോറിറ്റി കമ്പനികള്‍ക്ക് സമയം നീട്ടിനല്‍കിയിട്ടുണ്ട്. സിവിൽ കാർഡുകൾ വിതരണം ചെയ്യുന്നതിനായി ലേലത്തിലുള്ള കമ്പനികളുമായി അതോറിറ്റി കൂടിക്കാഴ്ച നടത്തി. 

പ്രതിദിനം 3000 മുതല്‍ 6000 കാര്‍ഡുകള്‍ വരെ എത്തിക്കേണ്ടതുണ്ടെന്ന ആവശ്യകതയാണ് അതോറിറ്റി കമ്പനികളോട് വ്യക്തമാക്കിയത്. ഒരു സിവിൽ കാർഡ് ഡെലിവറി ചെയ്യുന്നതിന് നല്‍കുക രണ്ട് ദിനാർ മാത്രമായിരിക്കുമെന്നും മൂല്യം വർധിപ്പിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതോറിറ്റിയിലെ റിസീവിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ച് കമ്പനികള്‍ക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുവാദം നല്‍കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News