കുവൈത്തിലേക്ക് പുതിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി

  • 23/02/2023

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അരി എന്നിങ്ങനെ  കുവൈത്തിലേക്ക് ധാരാളം പുത്തൻ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ കഴിയുമെന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മേഖലയെ വൈവിധ്യവത്കരിക്കാൻ ആഗ്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷത്തോട് അനുബന്ധിച്ച്  മില്ലറ്റ്സ് ഫോർ സസ്റ്റെയിനബിള്‍ ഡെവലപ്മെന്‍റ്  എന്ന പേരിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി.

കിരീടാവകാശിയുടെ ഓഫീസിലെ വിദേശകാര്യ അണ്ടർസെക്രട്ടറി മസ്സെൻ അല്‍ എസ്സയുടെ സാന്നിധ്യത്തിലാണ് കയറ്റുമതി കൂട്ടുന്നതിനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചത്. എല്ലാത്തരം കാർഷിക ധാന്യങ്ങളും കുവൈത്ത് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് താത്പര്യമുണ്ട്. തിനയുടെ പാരിസ്ഥിതികവും പോഷകപരവും സാമ്പത്തികവുമായ നേട്ടങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 2023നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യൻ സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News