അണിനിരന്നത് 400ഓളം വാഹനങ്ങള്‍; കുവൈത്തില്‍ ലിബറേഷൻ മാർച്ച് ഫെസ്റ്റിവൽ

  • 23/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് സ്‌പോർട്‌സ് ക്ലബ് ഫോർ ഓട്ടോമൊബൈൽസ് ആൻഡ് മോട്ടോർസൈക്കിൾസ് ലിബറേഷൻ മാർച്ച് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സൈനിക വാഹനങ്ങൾ, നാഷണൽ ഗാർഡ്, ഇന്റീരിയർ സേനാംഗങ്ങൾ, എമർജൻസി മെഡിക്കൽ വാഹനങ്ങൾ, അഗ്നിശമന സേനാംഗങ്ങൾ, മാര്‍ട്ടിയേഴ്സ് ഓഫീസ്, പ്രിസണേഴ്സ് കമ്മിറ്റി, റാലി കാറുകൾ, പഴയ കാറുകൾ എന്നിവയുടെ പങ്കാളിത്തതോടെ ലിബറേഷൻ മാർച്ച് ഫെസ്റ്റിവൽ നടന്നത്. അന്തരിച്ച ഷെയ്ഖ് അബ്‍ദുള്ള അൽ സലേം അൽ സബാഹിന്‍റെ കാറാണ് മാര്‍ച്ച് നയിച്ചത്. നാനൂറോളം കാറുകളാണ് ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഗ്രീൻ ഐലന്‍ഡില്‍ നിന്ന് സൂഖ് ഷാര്‍ഖിലേക്കായിരുന്നു മാര്‍ച്ച്. മഞ്ഞ പതാകകള്‍ വഹിച്ച് കൊണ്ട് വലിയ ജനക്കൂട്ടം മാര്‍ച്ചില്‍ അണിനിരന്നു. കുവൈത്ത് നീണാള്‍ വാഴത്തെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനക്കൂട്ടം മാര്‍ച്ച് ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News