വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം; കത്തി വെച്ച് ഭീക്ഷണിപ്പെടുത്തി

  • 23/02/2023

തൊടുപുഴ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയില്‍ തൊടുപുഴയിലാണ് സംഭവം. പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ മുമ്ബ് സൗഹൃദത്തിലായിരുന്നു.


ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം വന്നതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാന്‍ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാന്‍ ശ്രമിച്ചത്.

നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച്‌ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച്‌, താന്‍ വീണ്ടും വിവാഹാഭ്യര്‍ത്ഥനയുമായി വരുമെന്ന് ഷാജഹാന്‍ പെണ്‍കുട്ടിയെ അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. തുടര്‍ന്ന് തൊടുപുഴയിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് രാത്രി ഇരുവരും തമ്മില്‍ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതോടെ മറ്റാരോ ആയി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ന് തൃപ്പൂണിത്തുറയില്‍ വച്ച്‌ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Related News