വിവാദ ബില്ലുകളില്‍ ഗവർണർ ഒപ്പിടില്ലെന്ന സൂചന; മന്ത്രിമാരുമായുള്ള ചർച്ചയിലും തീരുമാനമായില്ല

  • 23/02/2023

തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനില്‍ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവര്‍ത്തിച്ചു ഗവര്‍ണ്ണര്‍.


ലോകായുക്ത, ചാന്‍സലര്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങള്‍ ആണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചത്. ബില്ലുകളെ കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ആണ് ഗവര്‍ണ്ണര്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ ഉന്നയിച്ചത്. മറുപടി കൂടുതലും പറഞ്ഞത് നിയമ മന്ത്രി പി രാജീവ് ആയിരുന്നു.

വിദ്യാഭ്യാസം സംസ്ഥാന വിഷയം ആയതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു രാജീവിന്‍റെ വാദം. അതേസമയം അനുമതി കിട്ടാതിരിക്കുന്ന 8 ബില്ലില്‍ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഉടന്‍ ഒപ്പ് വെക്കും.

Related News