കുവൈറ്റ് ദേശീയന അവധി ദിവസങ്ങളില്‍ 43 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

  • 24/02/2023



കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിലും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് വ്യക്തമാക്കി. അവധി ദിവസങ്ങളില്‍ പൊതു ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ, ദന്ത സേവനങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ, രക്തബാങ്കുകൾ എന്നിവയുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ പ്രദേശങ്ങളിലായി 43 ആരോഗ്യ കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കും.

ആകെ കേന്ദ്രങ്ങളുടെ 67 ശതമാനം എന്ന നിരക്കില്‍ 29 കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. രാവിലെ ഏഴ് മുതല്‍ അര്‍ധരാത്രി 12 വരെ 13 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും. രണ്ട് ഷിഫ്റ്റ് സംവിധാനത്തോടെ വിവിധ പ്രദേശങ്ങളിൽ  20 കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെയും  ഉച്ചയ്ക്ക് 2 മുതൽ രാത്രി ഒമ്പത് വരെയുമുള്ള ഷിഫ്റ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എമര്‍ജന്‍സി സേവനം നല്‍കുന്ന നാല് ക്ലിനിക്കുകള്‍ ഇന്ന് രാത്രി പ്രത്യേക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അമിരി സ്പെഷ്യലിസ്റ്റ് സെന്‍ററിലെ ഡെന്‍റല്‍ എമർജൻസി ക്ലിനിക്ക് 24 മണിക്കൂറും പ്രവർത്തിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News