കുവൈറ്റ് ലിബറേഷൻ ടവറിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്‍റെ എക്സിബിഷന് തുടക്കമായി

  • 24/02/2023



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച്  ലിബറേഷൻ ടവറിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്‍റെ എക്സിബിഷന് തുടക്കമായി. സർക്കാർ ഏജൻസികൾ, സാമൂഹിക പരിപാടികൾ, ചെറുകിട ഇടത്തരം പ്രോജക്ട്സ് എന്നിവയുടെ പങ്കാളിത്തം ഉൾപ്പെടെ ഫെബ്രുവരി 26 വരെ തുടരുന്നതാണ് നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഫാക്സുകൾ, ടെലക്സുകൾ, തപാൽ കത്തിടപാടുകൾ, വിവിധ സ്റ്റാമ്പുകൾ, കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിൽ ഉപയോഗിച്ചിരുന്ന പഴയ ടെലിഫോണുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ബാൻഡുകളും ക്ലാസിക് കാറുകളുടെ പ്രദര്‍ശനവും ഉൾപ്പെടെ രാവിലെയും വൈകുന്നേരവും രണ്ട് ഘട്ടങ്ങളിലായി നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇



Related News