തട്ടിപ്പ് കേസ്: ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റില്‍

  • 24/02/2023



കുവൈത്ത് സിറ്റി: തട്ടിപ്പ് കേസില്‍  ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിലായി. ഒരു പ്രവാസിയുടെ പേരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടിന് മന്ത്രിസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിൽ നിന്ന് അംഗീകാരം വാങ്ങുന്നതിന് നിയമവിരുദ്ധമായി പണം വാങ്ങിയതിനാണ് കുവൈത്തി പൗരയെ പിടികൂടിയത്. സ്വാധീനമുള്ള ആളാണെന്നും അച്ഛനും സഹോദരിയും മന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

തട്ടിപ്പ് മനസിലായതോടെ നൽകിയ തുക മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സാൽമിയ പൊലീസ് സ്റ്റേഷനില്‍ വഞ്ചിക്കപ്പെട്ടയാള്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. പണം നല്‍കിയ ആള്‍ മന്ത്രിസഭയുമായി ബന്ധപ്പെട്ട അതോറിറ്റികളില്‍ അന്വേഷിച്ചതോടെയാണ് വഞ്ചക്കിരയായതായി മനസിലായത്. തുടര്‍ന്ന് കുവൈത്തി പൗരയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെയാണ് പരാതി നല്‍കിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News