കുവൈത്തിൽ ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജോബ് ഡിസ്ക്രിപ്ഷൻ ഉടൻ അപ്ഡേറ്റ് ചെയ്യും

  • 24/02/2023

കുവൈത്ത് സിറ്റി: മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻമാരുടെ ജോലി സംബന്ധിച്ച ജോബ് ഡിസ്ക്രിപ്ഷന്‍റെ അപ്ഡേറ്റ് ആരോഗ്യ മന്ത്രാലയം ഉടൻ പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ മന്ത്രാലയം വിശദമായ പഠനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. അന്തിമ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഈ വിഷയത്തില്‍ അപ്ഡേറ്റ് ഉണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രി തലത്തില്‍ മുമ്പ് വന്ന തീരുമാനങ്ങള്‍ അനുസരിച്ച് ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജോലി സംബന്ധിച്ച വിവരണങ്ങളുണ്ട്. ഏറ്റവും പുതിയ അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി മെഡിക്കൽ ലബോറട്ടറി സേവനങ്ങളുടെ ഗുണനിലവാര ഉയര്‍ത്തുന്ന തരത്തിലായിരിക്കും പുതിയ അപ്ഡേറ്റ് വരിക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News