വളർത്ത് മീൻ ചത്തതിൽ മനോവിഷമം; 13 കാരൻ ടെറസിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍

  • 24/02/2023

മലപ്പുറം: വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍(13) എന്ന കുട്ടിയെയാണ് ടെറസിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. റോഷന്‍ വളര്‍ത്തുന്ന മീനുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടര്‍ന്ന് കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ ടെറസിന് മുകളില്‍ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോയി നോക്കിയപ്പോഴാണ് ഇരുമ്ബ് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റോഷന്‍. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Related News