കുവൈറ്റ് ദേശിയ ദിനം; മറ്റ് രാജ്യങ്ങളുടെ പതാക വഹിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും

  • 24/02/2023



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ കർശന മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മറ്റ് രാജ്യങ്ങളുടെ പതാകകൾ, ട്രൈബൽ  പതാകകൾ, ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ അല്ലെങ്കിൽ വാഹനത്തിന്റെ ബോഡിക്ക് പുറത്ത് ഏതെങ്കിലും അനൗദ്യോഗിക രേഖകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ കണ്ടെത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകും. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആഹ്വാനം ചെയ്തു.




കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News