വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ ദേശീയ ദിനം ആഘോഷിച്ചു

  • 24/02/2023



കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികൾ രാജ്യത്തിൻ്റെ ദേശീയ ദിനം ആഘോഷിച്ചു. പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, കാനഡ, മെക്‌സിക്കോ, ടുണീഷ്യ, മൊറോക്കോ, അൾജീരിയ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള കുവൈറ്റ് സ്‌റ്റേറ്റ് എംബസികൾ സ്വാതന്ത്ര്യത്തിന്റെ 62-ാം വാർഷികവും 32-ാമത് വിമോചന വാർഷികവും വിവിധ പരിപാടികളോടെയാണ് ആഘോഷമാക്കിയത്. ഇന്ത്യയിൽ കുവൈത്ത് അംബാസഡർ ജാസിം അൽ നജിം നേതൃത്വം നൽകിയ ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഔസഫ് സയീദ് പങ്കെടുത്തു.

തലസ്ഥാനമായ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അംഗീകൃത അറബ്, വിദേശ മിഷനുകളുടെ മേധാവികൾ, നിരവധി പ്രമുഖർ പങ്കെടുത്തു. പത്രപ്രവർത്തകരും അക്കാദമിക് വിദഗ്ധരും ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പങ്കാളികളെ കൊണ്ട് ചടങ്ങ് മികവുറ്റതായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം തമ്മിലുള്ള ബന്ധം എല്ലാ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലും പുരോഗതിക്കും വികാസത്തിനും സാക്ഷ്യം വഹിക്കുകയാണെന്ന് അൽ നജിം പറഞ്ഞു. കുവൈത്തിൻ്റെ നേതൃത്വത്തിനും ജനങ്ങൾക്കും ഔസഫ് സയീദ് ദേശീയ ദിനത്തിൻ്റെ ആശംസകൾ നേർന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News