കുവൈത്ത് അമീറിന് ദേശീയ ദിന ആശംസകൾ നേർന്ന് ലോക രാജ്യങ്ങൾ

  • 24/02/2023



കുവൈത്ത് സിറ്റി: രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ആശംസകൾ അറിയിച്ച് വിവിധ ലോക രാജ്യങ്ങൾ. സഹോദര അറബ് രാജ്യങ്ങളിൽ നിന്നും സൗഹൃദ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തിന് ആശംസ സന്ദേശങ്ങൾ ലഭിച്ചു. കൂടുതൽ വികസനവും വളർച്ചയും കൈവരിച്ച് കുവൈത്തുമായുള്ള നല്ല ബന്ധം ഊഷ്മളമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള താത്പര്യവും രാജ്യങ്ങൾ അറിയിച്ചു. ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ, നാഷണൽ ഗാർഡ് മേധാവി ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ അലി അൽ സബാഹ്, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ്, പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരിൽ നിന്നും ഹിസ് ഹൈനസ് അമീറിന് അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു. ആശംസകൾ അറിയിച്ചവർക്ക് അമീർ മറുപടികളും നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News