സുരക്ഷാ ഭീഷണിയുള്ള വൻ മരങ്ങൾ മുറിക്കണമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 24/02/2023



കുവൈത്ത് സിറ്റി:എയർ കണ്ടീഷനിംഗ്, വൈദ്യുതി യൂണിറ്റുകൾ തുടങ്ങിയവയുടെ സുരക്ഷയെ ബാധിക്കുന്ന വൻമരങ്ങൾ നീക്കം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം പരിസ്ഥിതി പൊതു അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഹവല്ലി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന കിൻഡർ ഗാർട്ടനുകൾ മുതൽ എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ പരിധിയിലുള്ള മരങ്ങൾ മുറിക്കണമെന്നാണ് ആവശ്യം. ആകെ 120 സ്ഥാപനങ്ങൾക്ക് സമീപമുള്ള മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊണോ കാർപസ്, സിദ്ർ, യൂക്കാലിപ്റ്റസ്, സലാം തുടങ്ങിയ മരങ്ങളാണ് മുറിക്കേണ്ടത്. ഇവയുടെ ആഴത്തിലുള്ള വേരുകളും ചില്ലകളും സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്നാണ് ഉന്നയിച്ചിട്ടുള്ള കാരണം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News