അശ്ലീല ചിത്രങ്ങളടെ പ്രദർശനം; നടപ‌ടിയെടുത്ത് അധികൃതർ

  • 25/02/2023



കുവൈത്ത് സിറ്റി: പൊതു ധാർമ്മികത ലംഘിച്ച അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരു വാണിജ്യ സമുച്ചയത്തിൽ നടത്തിയ പ്രദർശനത്തിന്റെ നിയമലംഘനമുണ്ടായെന്ന് വാണിജ്യ മന്ത്രാലയ റിപ്പോർട്ട്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എമർജൻസി ടീം ഉടൻ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ പൂർത്തിയാക്കിയെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News