കുവൈത്ത് കൈറ്റ് ടീമിന്റെ ആദ്യ ഗൾഫ് ഫെസ്റ്റിവലിന് തുടക്കമായി

  • 25/02/2023

കുവൈത്ത് സിറ്റി: സാബിയ മേഖലയിൽ 60 കൂറ്റൻ പട്ടങ്ങൾ പറത്തിക്കൊണ്ട് കുവൈത്ത് കൈറ്റ് ടീമിന്റെ ആദ്യ ഗൾഫ് ഫെസ്റ്റിവലിന് തുടക്കമായി. ഒമാനിൽ നിന്നും യുഎഇയിൽ നിന്നുമുള്ള സമാനമായ രണ്ട് ടീമുകളുടെ പങ്കാളിത്തത്തോടെ ദേശീയ ദിനത്തിലും വിമോചന ദിനത്തിലും ഇത് തുടരും. ഐയാം ദി ​​ഗൾഫ് എന്നാണ് പേര് നൽകിയിട്ടുള്ളത്. ഉദ്ഘാടന സമയത്ത് രാജ്യത്തിന്റെ ആകാശം കുവൈത്തിന്റെ പതാകകളാലും അറബ്, ഗൾഫ് രാജ്യങ്ങളുടെ പതാകകളാലും അലങ്കരിക്കപ്പെട്ടു.

കൂടാതെ ഒരു വലിയ കൂട്ടം കൂറ്റൻ പട്ടങ്ങൾ വിവിധ ആകൃതികളും ഡിസൈനുകളും നിറങ്ങളുമായി വായുവിൽ പറന്നു. ദേശീയ അവധി ദിനങ്ങളുടെ ആഘോഷത്തോടനുബന്ധിച്ച് വോളണ്ടിയർ ടീമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്  ഐയാം ദി ​​ഗൾഫ് സംഘടിപ്പിക്കുന്നതെന്ന് ടീം ലീഡർ എം ഒമർ ബുഹമ്മദ് പറഞ്ഞു. കുവൈറ്റിന്റെയും ജിസിസി രാജ്യങ്ങളുടെയും പതാകകൾ വഹിച്ച് കൊണ്ട് ഒന്നിപ്പിക്കുന്ന ആദ്യ ഉത്സവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News