ഹവല്ലി ഗവർണറേറ്റിലെ ശുചിത്വമുറപ്പിക്കാൻ 550 തൊഴിലാളികളെ സജ്ജമാക്കി

  • 25/02/2023



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ  മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർണ്ണ സജ്ജമായെന്ന് ഹവല്ലി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻസ് വകുപ്പ് ഡയറക്ടർ ഫൈസൽ അൽ ഒതൈബി അറിയിച്ചു. ഹവല്ലി ഗവർണറേറ്റിലെ ആഘോഷ സ്ഥലങ്ങളിൽ ശുചിത്വ ഉപകരണങ്ങളുമായി 550 തൊഴിലാളികളെ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫീൽഡ് ടൂറിനിടെ വ്യക്തമാക്കി. കൂടാതെ 16 സാധാരണ ലോറികൾ, നാല് ട്രെയിലറുകൾ, രണ്ട് ക്രെയിനുകൾ, എട്ട് വലിയ ബ്ലോവറുകൾ, നാല് ഇടത്തരം ബുൾഡോസറുകൾ, 40 1100 കണ്ടെയ്നറുകൾ, 240 ലിറ്റർ കണ്ടെയ്നറുകൾ എന്നിവയും സജ്ജമാക്കി കഴിഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News