തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അധ്യാപകന്റെ സ്പര്‍ശനം 'ബാഡ് ടച്ച്' ആണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ഹര്‍ജി തള്ളിയത്. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ലെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലായെന്നും കോടതി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?