അതിര് കടന്ന ആഘോഷം; കുവൈത്തിൽ 167ലേറെ പേർക്ക് കണ്ണിന് പരിക്കേറ്റു

  • 27/02/2023

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷം അതിര് കടന്നപ്പോൾ 167ലേറെ പേർക്ക് കണ്ണിന് പരിക്കേറ്റു. മുന്നറിയിപ്പുകളെല്ലാം കാറ്റിൽപ്പറത്തി വാട്ടർ പിസ്റ്റളുകളും വാട്ടർ ബലൂണുകളും കൊണ്ടുള്ള ആഘോഷങ്ങളിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. കുട്ടികളും കൗമാരക്കാരും ഉപയോഗിക്കുന്ന ബലൂണുകളും വാട്ടർ സ്‌പ്രേയറുകളും വളരെ അടുത്ത ദൂരത്തിൽ നിന്ന് വഴിയാത്രക്കാർക്ക് നേർക്കോ അവരുടെ വാഹനങ്ങൾക്കുള്ളിലേക്കോ ഉതിർത്തതാണ് പരിക്കിന് കാരണമായത്. 

വിവിധ ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് ചികിത്സയ്ക്ക് എത്തിയത്.  അൽ ബഹർ ഐ സെന്ററിലേക്ക് അയയ്‌ക്കേണ്ട ആവശ്യമില്ലാതെ കേസുകൾ അപ്പോൾ തന്നെ കൈകാര്യം ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജി വകുപ്പുകളുടെ കൗൺസിൽ ചെയർമാൻ ഡോ. അഹമ്മദ് അൽ ഫൗദ്രി പറഞ്ഞു. തണുത്ത കംപ്രസ്സുകൾ ഉപയോ​ഗിക്കുന്നത് പോലെ സാധാരണഗതിയിൽ നേത്രരോഗ വിദഗ്ധർ പരിശോധിക്കുന്ന ചില ലളിതമായ നടപടിക്രമങ്ങൾ ഫോളോ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News