കരിമരുന്ന് പ്രയോഗം; ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 27/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ സാഹചര്യത്തിൽ ഫെബ്രുവരി 28ന് വൈകുന്നേരം 5.30 മുതൽ പരിപാടി അവസാനിക്കുന്നത് വരെ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ടവേഴ്സിൽ രാത്രി എട്ട് മണിക്കാണ് പരിപാടി. ഹവല്ലി പാർക്ക്, ഷാർഖ് മാർക്കറ്റ്, ഷാർഖ് പൊലീസ് സ്റ്റേഷന് എതിർവശത്ത്, ഹവല്ലി ഗവർണറേറ്റിലെ സ്ഥാപനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങൾ, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ്, റെസ്റ്റോറന്റുകളുടെ പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയ്ക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാരുമായി സഹകരിക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. സുരക്ഷ, ട്രാഫിക് അടക്കം സഹായം ആവശ്യമെങ്കിൽ 112 അടിയന്തര കോളുകൾ വിളിക്കാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News