പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിനാശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 27/02/2023

കുവൈത്ത് സിറ്റി: രാജ്യം 62-ാമത് ദേശീയ ദിനവും 32-ാമത് വിമോചന ദിനവും ആഘോഷിക്കുമ്പോൾ കുവൈത്തിലെ ജനങ്ങൾക്ക് ആശംസ നേർന്ന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. വിവിധ ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ രാജ്യവ്യാപകമായി ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടികളുടെ മികച്ച സംഘാടനത്തെയും പൗരന്മാരുടെയും താമസക്കാരുടെയും മികച്ച ഇടപെടലുകളെയും കുവൈത്ത് അമീർ അഭിനന്ദിച്ചു. 

കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റും (കെഎഫ്എസ്ഡി) ദേശീയ ആഘോഷങ്ങൾക്കായുള്ള ദേശീയ കമ്മിറ്റിയും ഇൻഫർമേഷൻ, ആരോഗ്യം, വിദ്യാഭ്യാസ മന്ത്രാലയങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്നുള്ള ക്രമീകരണങ്ങളെ അമീർ എടുത്തുപറഞ്ഞു. ഔദ്യോഗിക തലത്തിലും ജനകീയ തലത്തിലും കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായ ജിസിസി അംഗരാജ്യങ്ങളിലെ നേതാക്കളെ അമീർ അഭിവാദ്യം ചെയ്തു. അറബ്, സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News