അധിനിവേശ കാലത്തെ റൊട്ടി വീണ്ടും ഉത്പാദിപ്പിച്ച് കുവൈത്ത് ഫ്ലോർ മിൽസ്

  • 27/02/2023

കുവൈത്ത് സിറ്റി: 32 വർഷങ്ങൾക്ക് മുമ്പുള്ള  ഇറാഖി അധിനിവേശത്തിന്റെയും  തുടർന്നുള്ള വിമോചനത്തിന്റെയും വാർഷികം ആചരിക്കുമ്പോൾ രാജ്യത്തെ ഏറ്റവും ഇരുണ്ട സമയത്ത് ഉണ്ടാക്കിയ റൊട്ടി പുനർനിർമ്മിച്ച് കുവൈറ്റ് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി. അധിനിവേശകാലത്ത് ജോലി ചെയ്തിരുന്ന കുവൈത്തി, പ്രവാസി ജീവനക്കാർ, തവിട്, പൊടിച്ച ഗോതമ്പ്, മൈദ എന്നിവ ചേർത്താണ് റൊട്ടി ഉണ്ടാക്കിയിരുന്നത്. ലഭ്യമായ അതേ വസ്തുക്കൾ ഉപയോ​ഗിച്ചാണ് വീണ്ടും റൊട്ടി ഉണ്ടാക്കിയത്. 

ക്രൂരമായ ഇറാഖി ആക്രമണത്തിനെതിരായ കുവൈത്തിന്റെ നിലപാടിനെ അനുസ്മരിക്കാനാണ് 1990 ബ്രെഡ് ബാഗ് എന്ന ഉത്പന്നം വീണ്ടും ഉണ്ടാക്കിയതെന്ന് കമ്പനിയുടെ സിഇഒ മുത്തലാഖ് അൽ സായിദ് പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളിൽ ബേക്കറികൾ ആഴ്ചയിൽ 24 മണിക്കൂറും ഏഴ് ദിവസവും പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പൗരന്മാരിൽ നിന്നും വിശ്വസ്തരായ താമസക്കാരിൽ നിന്നുമുള്ള ജീവനക്കാരാണ് അന്ന് കമ്പനി നടത്തിയിരുന്നതെന്നും അൽ സായിദ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News