കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായി സൗദി ഫാൽക്കൺസ് ടീമും

  • 27/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായി സൗദി ഫാൽക്കൺസ് ടീമും. റോയൽ സൗദി എയർഫോഴ്‌സിന്റെ സൗദി ഫാൽക്കൺസ് ഫ്ലൈറ്റ് ടീം ടവറുകളുടെ പരിസരത്ത് കുവൈറ്റ്, സൗദി പതാകകളുടെ നിറങ്ങളിലുള്ള പാനലുകൾ വരച്ച് ആകാശത്ത് വിസ്മയം സൃഷ്ടിച്ചു. കുവൈത്ത്, സൗദി വിമാനങ്ങൾ സൃഷ്ടിച്ച് ദൃശ്യവിസ്മയം ജനക്കൂട്ടത്തിന്റെ പ്രശംസ പിടിച്ചുപറ്റി. എട്ട് ഉദ്യോഗസ്ഥരും ഒരു കൂട്ടം വിമാനങ്ങളും അടങ്ങുന്നതാണ് സൗദി സംഘം. കുവൈത്ത് എയർഫോഴ്സ് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡ്രണുകൾ കുവൈത്ത് ടവറുകൾക്ക് ചുറ്റും യൂറോഫൈറ്റേഴ്സും എഫ്18കളും കൊണ്ട് എയർ ഷോയിൽ മുന്നേറി. അഗ്നിശമന ബോട്ടുകളും കോസ്റ്റ് ഗാർഡും അൽ-ഖലീജ് അൽ-അറബി സ്ട്രീറ്റിന്റെ തീരത്തും കുവൈത്ത് ടവറിനു മുന്നിലും മറൈൻ ഷോകൾ അവതരിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News