നിയമസഭയില്‍ ലൈഫ് മിഷന്‍ കോഴക്കേസ് സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം

  • 27/02/2023

തിരുവനന്തപുരം: നിയമസഭയില്‍ ലൈഫ് മിഷന്‍ കോഴക്കേസ് സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം. കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. സഭസമ്മേളനത്തിന്റെ പേര് പറഞ്ഞാണ് സിഎം രവീന്ദ്രന്‍ ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവായത്. ഇതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കും.


എന്നാല്‍ കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. അതേസമയം സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സാനാഹ്ന ജനസദസുകള്‍ സംഘടിപ്പിക്കും. വൈകുന്നേരം നാല് മുതല്‍ എട്ട് മണി വരെയാണ് പരിപാടി സംഘടിപ്പിക്കുക.

അതിനിടെ ലൈഫ് മിഷന്‍ കോഴ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ സിബിഐ കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തനിക്കെതിരെയുള്ളത് മൊഴിമാത്രമാണെന്നും ഇഡി തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഒന്‍പത് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡിയുടെ വാദം.

Related News