നാല് ദിവസം നീണ്ട ദേശീയ ദിന ആഘോഷങ്ങൾ കൊണ്ടാടി കുവൈത്ത്; ഇന്ന് വൈകിട്ട് ലേസർ ഷോയും കരിമരുന്നു പ്രയോഗവും

  • 28/02/2023



കുവൈത്ത് സിറ്റി: നാല് ദിവസം നീണ്ട ദേശീയ ദിന ആഘോഷങ്ങളിൽ ആറാടി കുവൈത്ത്. രാജ്യത്തുടനീളം, വടക്ക് അബ്ദാലി മുതൽ തെക്ക് നുവൈസീബ് വരെ ഔദ്യോഗികവും ജനകീയവുമായ പ്രവർത്തനങ്ങളാണ് നടന്നത്. ആഘോഷങ്ങൾ സുരക്ഷിതമാക്കുക, ആഘോഷിക്കുന്നവരുടെ സന്തോഷത്തിന് ഭംഗം വരുത്തുന്നതെല്ലാം തടയുക എന്നിങ്ങളെ മഹത്തായ രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കാൻ കുവൈത്തിന് സാധിച്ചു. അറേബ്യൻ, ഗൾഫ് രാജ്യങ്ങളിലെ സഹോദരങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. 

​ഗ്ലോറി ആൻഡ് പ്രൈഡ് എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടന്നത്. റോഡുകളിലും തെരുവുകളിലും ചാലറ്റുകളിലും ഫാമുകളിലും ആ​ഘോഷത്തിന്റെ സന്തോഷം നിറഞ്ഞു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ പതിവുപോലെ വലിയ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികൾ നടന്നു. കുവൈത്ത് സൈന്യത്തിന്റെ പ്രദർശനം ഉൾപ്പെടെ നിരവധി ആഘോഷ പരിപാടികൾക്ക് ടവർ ഏരിയയും സാക്ഷ്യം വഹിച്ചു. കുവൈത്ത് എയർഫോഴ്സ് ടീമിന്റെയും സൗദി ഫാൽക്കൺസ് ടീമിന്റെയും വിമാനങ്ങൾ അവതരിപ്പിച്ച എയർ ഷോയും ​ഗംഭീരമായി. അവധി ദിവസങ്ങൾ അവസാനിച്ച് വിവിധ മന്ത്രാലയങ്ങളും, സർക്കാർ സ്ഥാപനങ്ങളും  ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു, എന്നിരുന്നാലും ആഘോഷപരിപാടികൾ   ഇന്നും  തുടരും, ഇന്ന് വൈകിട്ട് ഗ്രീൻ ഐലണ്ടിനും കുവൈത് ടവറിലുമായി വൻ കരിമരുന്ന് പ്രയോഗമാണ് സംഘടിപ്പിച്ചിട്ടുള്ളത്.  രാത്രി 8 മണിമുതലായിരിക്കും കരിമരുന്നു പ്രയോഗവും , ലേസർ ഷോയും നടക്കുക, ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ഗൾഫ് റോഡ് ഭാഗികമായി അടക്കും.

  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News