വിവരങ്ങൾ ചോർത്തൽ; ജീവനക്കാർ ടിക് ടോക്ക് ഉപയോ​ഗിക്കുന്നത് വിലക്കിയത് സ്വാഭാവിക നടപടിയെന്ന് വിദ​ഗ്ധൻ

  • 28/02/2023


കുവൈത്ത് സിറ്റി: ജീവനക്കാർ ടിക് ടോക്ക് ഉപയോ​ഗിക്കുന്നത് വിലക്കിയ നടപടി സ്വാഭാവികമാണെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഫെഡറേഷനിലെ സൈബർ സെക്യൂരിറ്റി കമ്മിറ്റി തലവനുമായ മുഹമ്മദ് അൽ റാഷിദി വ്യക്തമാക്കി. വിവരങ്ങൾ ചോരുന്നതിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിത്. ആപ്ലിക്കേഷനിലെ ജീവനക്കാർ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സമ്മതിച്ച സാഹചര്യത്തിലാണ് നടപടി.

ചൈനയിലെ ജീവനക്കാർക്ക് ഡാറ്റ ആക്‌സസ് ചെയ്യാൻ സാധിക്കുമെന്ന് ടിക് ടോക്ക് യുഎസ് സെനറ്റിൽ സമ്മതിച്ചു. തുടർന്നാണ് സെനറ്റ് ആപ്ലിക്കേഷന് നിരോധനം ഏർപ്പെടുത്തിയത്. ആപ്പിൾ സ്റ്റോർ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ നീക്കം ചെയ്യുന്നത് ഉൾപ്പെ‌െ കർശനമായ നടപടികളാണ് വരുന്നത്. ഈ ആപ്ലിക്കേഷൻ നടത്തിയ സംശയാസ്പദമായ രീതികൾ ഒരുപക്ഷേ പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ​​വേണ്ടിയായിരിക്കാം, എന്നാൽ ആപ്ലിക്കേഷൻ വിവരം ചോർത്തുവെന്ന് വ്യക്തമായതോടെയാണ് യൂറോപ്യൻ കമ്മീഷനും യുഎസ് സെനറ്റും നടപടികൾ സ്വീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇



Related News