കുവൈത്തിലെ തൊഴിൽ വിപണയിൽ പൗരന്മാരുടെ എണ്ണം കൂടി; ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ തന്നെ

  • 28/02/2023

കുവൈത്ത് സിറ്റി: ഒരു വർഷത്തിനിടെ സർക്കാർ, സ്വകാര്യ മേഖലകൾ ഉൾപ്പെടുന്ന രാജ്യത്തെ തൊഴിൽ വിപണയിൽ പൗരന്മാരുടെ എണ്ണത്തിൽ വർധന. 14,617 പൗരന്മാരായ തൊഴിലാളികളാണ് പുതിയതായി എത്തിയത്. ഇതോടെ ആകെ ദേശീയ തൊഴിലാളികളുടെ എണ്ണം 438,803 ആയി. 2022 സെപ്റ്റംബറിലെ കണക്കാണിത്. 424,186 പൗരന്മാരായ തൊഴിലാളികളാണ് നേരത്തെ ഉണ്ടായിരുന്നത്. ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങൾ പിന്നിലാണ് രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിൽ പൗരന്മാരുടെ സ്ഥാനം.‌‌

ഇന്ത്യൻ തൊഴിലാളികളാണ് തൊഴിൽ വിപണിയിൽ ഒന്നാമതെത്തിയത്. 2021 സെപ്റ്റംബർ 30ന് 451,381 ആയിരുന്നത് 2022 സെപ്റ്റംബർ 30ന് 476,335 ആയി ഉയർന്നു. 456,646 നിന്ന് 467,074 ആയി ഉയർന്നെങ്കിലും ഈജിപ്ത് രണ്ടാം സ്ഥാനത്ത് തന്നെയാണ്. മൂന്നാം സ്ഥാനത്ത് കുവൈത്ത് പൗരന്മാരും നാലാം സ്ഥാനത്ത് ബം​ഗ്ലാദേശികളുമാണ്. പിന്നാലെയുള്ളത് പാകിസ്ഥാനാണ്. എന്നാൽ, ബം​ഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തുടർന്ന് വരുന്നത് ഫിലിപ്പിയൻസ്, സിറിയ, നേപ്പാൾ, ജോർദാൻ, ലെബനൻ എന്നിവടങ്ങളിൽ നിന്നുള്ളവരാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News