ലൈഫ് മിഷനില്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു

  • 28/02/2023

തിരുവനന്തപുരം : ലൈഫ് മിഷനില്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സഭയിലുന്നയിച്ച മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച മന്ത്രി എംബി രാജേഷ്, ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിന് വേദവാക്യമെന്നും പരിഹസിച്ചു.


''കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്നാണ് ചട്ടം. പക്ഷേ കോണ്‍ഗ്രസിന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് വേദവാക്യം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അല്ല, പകരം ഇഡിയുടെ കുറ്റന്വേഷണ പരീക്ഷണങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് വേദവാക്യം. റിമാന്‍ഡ് റിപോര്‍ട്ട് കോണ്‍ഗ്രസ് വേദവാക്യമായി കാണുന്നു. കോണ്‍ഗ്രസിന്‍്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നത്. നേരത്തെ ഉന്നയിച്ച ബിരിയാണി ചെമ്ബും ഖുര്‍ ആനും എന്തായെന്നും മന്ത്രി പരിഹസിച്ചു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്ലീനറി സമ്മേളന പ്രമേയവും ഇഡിക്ക് എതിരാണ്. നിങ്ങളുടെ ആ രാഷ്ട്രീയ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ദേശീയ നേതൃത്വം ഇഡിക്കെതിരെയാണ്. പക്ഷേ സംസ്ഥാന കോണ്‍ഗ്രസ്‌ ഇഡിയെ വലുതായി കാണുന്നു. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുമ്ബോള്‍ കയ്യടിക്കാന്‍ ഇടതുപക്ഷം ഉണ്ടായിരുന്നില്ല. അവിടെ ഇഡിക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ ഇവിടെ ഇഡിക്ക് വേണ്ടി വാദിക്കുന്നു. ഇതിന് അസാമാന്യ വൈഭവം വേണമെന്നും മന്ത്രി രാഷേജ് പരിഹസിച്ചു.

Related News