കരിമരുന്നുംപ്രയോഗം , ലേസർ ഷോ - സന്ദർശകർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കിയിരിക്കുന്നു, ഗൾഫ് റോഡ് ഭാഗികമായി അടച്ചിടും

  • 28/02/2023

കുവൈറ്റ് സിറ്റി : കരിമരുന്നു പ്രയോഗവും, ലേസർ ഷോയും കാണാനെത്തുന്ന സന്ദർശകർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കിയിരിക്കുന്നു, തിരക്ക് നിയന്ത്രിക്കാനായി ഗൾഫ് റോഡ് ഭാഗികമായി അടച്ചിടും,  കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ പ്രമാണിച്ച് ഫെബ്രുവരി 28 ന് ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ പരിപാടി അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗത്തിനായി ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാത്രി 8 മണിമുതലാണ് ഷോ ആരംഭിക്കുന്നത്. 

വിവിധ സ്ഥലങ്ങളിൽനിന്നുള്ള നിന്നുള്ള ബസ് സർവീസുകളുടെ വിവരങ്ങളും, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളും ജനറൽ ട്രാഫിക് വിഭാഗം ഒരുക്കിയിട്ടുണ്ട്. ഹവല്ലി പാർക്ക്, ഷർഖ് മാർക്കറ്റ്, ഷർഖ് പോലീസ് സ്റ്റേഷന് മുന്നിൽ, ഹവല്ലി ഗവർണറേറ്റിലെ നിരവധി സ്ഥാപനങ്ങളുടെ പാർക്കിംഗ്, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള  ലോയേഴ്‌സ് അസോസിയേഷൻ എന്നിവിടങ്ങളിൽനിന്ന് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷ നിലനിർത്താൻ സുരക്ഷാ ജീവനക്കാരുമായും ട്രാഫിക് ജീവനക്കാരുമായും സഹകരിക്കാൻ MOI എല്ലാവരോടും അഭ്യർത്ഥിച്ചു. സുരക്ഷ, ട്രാഫിക്, എന്തെങ്കിലും മാനുഷിക സഹായം എന്നിവ നൽകുന്നതിന് 112 ൽ  വിളിക്കാം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News