കുവൈത്ത് വിമാനത്താവളത്തിലെ ശുചിത്വ പ്രശ്നം പ്രതിസന്ധിയാകുന്നു

  • 28/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിത്വ പ്രശ്നം രൂക്ഷമാകുന്നു. എസ്കലേറ്ററുകൾ, ടോയ്‌ലറ്റുകൾ, ഇടനാഴികൾ മുതലായവയിൽ വലിയ അശ്രദ്ധയാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . വിമാനത്താവളത്തിൽ ശുചിത്വം പാലിക്കാത്തതിനെതിരെ പൗരന്മാരുടെ പരാതികൾ വർധിച്ചു. ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിലെ കുറവും ശുചീകരണത്തിനും മറ്റും ആവശ്യമായ സാധനങ്ങളുടെ അഭാവവും കാരണം ഈ അപാകത പരിഹരിക്കാനും ബുദ്ധിമുട്ടാണ്. 

കുവൈത്ത്  അന്താരാഷ്ട്ര വിമാനത്താവളവും അയൽ ഗൾഫ് രാജ്യങ്ങളിലെ എയർപോർട്ടുകളും തമ്മിൽ താരതമ്യം പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. യാത്രയുടെ വേഗതയും ആഗമനത്തിന്റെയും പുറപ്പെടലിന്റെയും എണ്ണം വർധിക്കുന്നതിനമനുസരിച്ച് ശുചിത്വത്തിന് സമഗ്രമായ ഒരു പദ്ധതി ആവശ്യമാണെന്ന് പൗരന്മാർ ചൂണ്ടിക്കാട്ടുന്നു. ക്ലീനിംഗ് കരാർ പുതുക്കാത്തതിനുള്ള നടപടികൾക്രമങ്ങൾ വിവിധ വകുപ്പുകളുടെ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ക്ലീനിംഗ് കരാർ കഴിഞ്ഞ എട്ട് മാസമായി പുതുക്കിയിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News