രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ

  • 28/02/2023

കണ്ണൂര്‍: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. പരിയാരം സ്വദേശിയായ മധ്യവയസ്‌ക്കനാണ് ജീവിതാവസാനം വരെ തടവ് ശിക്ഷക്ക് വിധേയനായത്. തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പിഴ കെട്ടിവെക്കുവാനും കോടതി വിധിച്ചിട്ടുണ്ട്.


2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ പേരോ ഉണ്ടായ സംഭവങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടിയാണ് കര്‍ശന നിര്‍ദേശം നല്‍കിയതെന്നും കോടതി വ്യക്തമാക്കി.

Related News