മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ സ്ഥാനങ്ങള്‍ രാജിവച്ചു

  • 28/02/2023

സുപ്രീം കോടതി കൈവിട്ടതോടെ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദര്‍ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചു. ഇന്നാണ് (ചൊവ്വാഴ്ച) ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സ്വീകരിച്ചു.


അതേസമയം, ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മനീഷ് സിസോദിയ സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സിസോദിയയുടെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് മനീഷ് സിസോദിയ രാജി സമര്‍പ്പിച്ചത്.

Related News