കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേരളത്തിലേക്ക്

  • 28/02/2023

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഈ മാസം 30ന് കേരളത്തിലെത്തും. കേരളത്തിലെ വിവിധ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഖർഗെയുടെ ഇടപെടലുണ്ടാകുമെന്നാണ് സൂചന.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെപിപിസിയുടെ തീരുമാനം. മാർച്ച് 30നെത്തുന്ന ഖർഗെ ആകും പരിപാടികൾ ഉദ്ഘാടനം ചെയ്യുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ വൈക്കത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖർഗെ കേരളത്തിലെത്തുന്നത്. 30ലെ ആഘോഷപരിപാടികൾക്ക് മുന്നോടിയായി 29ന്, വിവിധിയിടങ്ങളിൽ നിന്നുള്ള പ്രചാരണ ജാഥകൾ വൈക്കത്തെത്തും.

Related News