​ഗൂ​ഗിൾ പേ സേവനം കുവൈത്തിൽ ആരംഭിച്ചു

  • 01/03/2023

കുവൈത്ത് സിറ്റി: ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയിച്ചതിന് ശേഷം കുവൈത്ത് ബാങ്കുകൾ ഇലക്ട്രോണിക് പേയ്‌മെന്റിനായി ​ഗൂ​ഗിൾ പേ സംവിധാനത്തിന്റെ സേവനം ആരംഭിച്ചു. റെഗുലേറ്ററി, സാങ്കേതിക ആവശ്യകതകൾ ഉറപ്പാക്കിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾ സമാനമായി കാർഡുകൾ, ടിക്കറ്റുകൾ, കീകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ പണമടയ്ക്കാനും സംഭരിക്കാനും ഉപയോഗിക്കാനുമുള്ള ഒരു മാർഗമാണ് ​ഗൂ​ഗിൾ വാലറ്റ്. 

ആൻഡ്രോയി​‍‍ഡ് ഉപയോക്താക്കൾക്കെല്ലാം ​​ഗൂ​ഗിൾ പേ സേവനം ലഭ്യമാകും. നേരിട്ട് ബന്ധമില്ലാതെ പോയിന്റ് ഓഫ് സെയിൽ ഉപകരണത്തിന് മുന്നിൽ സ്വൈപ്പ് ചെയ്തുകൊണ്ട് ആൻഡ്രോയിഡ് ഉപകരണങ്ങളും വെയർ ഒ എസ് ഉപകരണങ്ങളും ഉപയോഗിച്ച് ഇ‌ടപാടുകൾ നടത്താൻ ഈ സേവനം ഉപഭോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ആൻഡ്രോയിഡ് ഉപകരണങ്ങൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകളിലും ഓൺലൈൻ സ്റ്റോറുകളിലും ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഗൂഗിൾ വാലറ്റ് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News