കുവൈറ്റ് ദേശീയ ദിനാഘോഷം വെള്ളം പാഴാക്കാനും പൊതുപണം നശിപ്പിക്കാനുമായി മാറ്റി ഒരു വിഭാ​ഗം ആളുകൾ

  • 01/03/2023

കുവൈത്ത് സിറ്റി: മാതൃരാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ദേശീയ ദിനാഘോഷം വെള്ളം പാഴാക്കാനും  പൊതുപണം നശിപ്പിക്കാനുമായി മാറ്റി ഒരു വിഭാ​ഗം ആളുകൾ. മറ്റ് രാജ്യങ്ങളിലെ ദേശീയ അവധികൾ പൗരന്മാർക്കിടയിൽ രാജ്യത്തോട് സ്നേഹം കാണിക്കുന്നതിനുള്ള മത്സരമായി മാറുന്ന സമയത്താണ് കുവൈത്തിന് ഈ അവസ്ഥ. വാട്ടർ ബലൂണുകൾ വലിച്ചെറിഞ്ഞും വാട്ടർ പിസ്റ്റളുകൾ കൊണ്ട് വെള്ളം തെറിപ്പിച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് ആഘോഷം മാറി.

വെള്ളം പാഴാക്കുന്നവർക്കെതിരെ നിയമം കർശനമാക്കി മതപരമായി വിലക്കപ്പെടുത്തണമെന്ന് കുവൈത്തിലെ  നിരവധി ആക്ടിവിസ്റ്റുകളാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . വെള്ളം പാഴാക്കുന്നതും പൊതുപണത്തിന് നാശനഷ്ടമുണ്ടാക്കുന്നതും കൂടാതെ ദേശീയ അവധി ദിനങ്ങൾ ആഘോഷം മലനീകരണവും പരിസ്ഥിതിക്ക് നേരെയുള്ള കടന്നുകയറ്റവുമായി മാറുന്നുണ്ട്. 20 വർഷത്തിലേറെയായി ആഘോഷങ്ങൾക്കൊപ്പം ഇത്തരം മോശം പെരുമാറ്റങ്ങളും തുടരുകയാണെന്നാണ് പരാതികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News