ഗൾഫ് രാജ്യങ്ങളിൽ സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് കുവൈത്തിൽ

  • 01/03/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണെന്ന് കണക്കുകൾ. ആകെയുള്ള  സർക്കാർ ജീവനക്കാരുടെ 23 ശതമാനവും കുവൈത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുവൈത്തിലെ പൊതുമേഖലയിലെ ആകെ തൊഴിലാളികളുടെ എണ്ണം ഏകദേശം 483,200 ആണ്. അവരിൽ 372,800 ജീവനക്കാരും കുവൈത്തികൾ തന്നെയാണ്. ഇത് ആകെയുള്ളതിന്റെ 77 ശതമാനം വരും.

അതേസമയം സർക്കാരിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ഏകദേശം 110,400 ൽ എത്തിയിട്ടുണ്ട്. കുവൈത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന മൊത്തം ജീവനക്കാരുടെ എണ്ണം പൗരന്മാരും താമസക്കാരും ചേർത്ത് 1.91 മില്യൺ ആണ്. ഇവരിൽ 75 ശതമാനവും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. പൊതുമേഖലയുടെ വിഹിതം ഏകദേശം 25 ശതമാനമാണ്. സൗദി അറേബ്യയിലെ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 1.7 മില്യൺ ആണ്. അതിൽ സൗദികൾ ഏകദേശം 90.8 ശതമാനമാണ്. പ്രവാസികളുടെ എണ്ണം 9.1 ശതമാനം മാത്രമാണ്. 

ബഹ്‌റൈനിൽ പൊതുമേഖലാ ജീവനക്കാരുടെ എണ്ണം ഏകദേശം 39,800 തൊഴിലാളികളിൽ എത്തി. അവരിൽ 85 ശതമാനം ബഹ്‌റൈനികളാണ്. പ്രവാസികളുടെ എണ്ണം 14.6 ശതമാനമാണ്. യുഎഇയിലെ പൊതുമേഖലയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം ഒരു മില്യൺ ജീവനക്കാരായിട്ടുണ്ട്. അതായത് 89 ശതമാനവും എമിറേറ്റികൾ തന്നെയാണ്. 11 ശതമാനം മാത്രമാണ് പ്രവാസികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News