പടക്ക സ്ഫോടനം: ദുരിതബാധിതർക്ക് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ്

  • 01/03/2023

കൊച്ചി : വരാപ്പുഴയിലെ പടക്ക സ്ഫോടനം ബാധിച്ചവര്‍ക്ക് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രദേശത്തെ നൂറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സന്നദ്ധ പ്രവര്‍ത്തകര്‍ നാളെ വീടുകള്‍ ശുചീകരിച്ച്‌ നല്‍കും. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News