റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ അടിയന്തര മാര്‍ഗ്ഗങ്ങള്‍ തേടി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

  • 01/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തര മാര്‍ഗ്ഗങ്ങള്‍ തേടി പൊതുമരാമത്ത് മന്ത്രാലയം. രാജ്യത്തെ ഭൂരിഭാഗം റോഡുകളും, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി കരാറുകളുടെ അഭാവം മൂലം റോഡുകള്‍ വളരെ പരിതാപകരമായ അവസ്ഥയിലാണ്. സെൻട്രൽ ടെൻഡർ ഏജൻസി മുഖേന സമർപ്പിച്ച ടെൻഡറുകൾ സംബന്ധിച്ച് റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

എന്നാല്‍, അടിയന്തരമായി ചില പരിഹാരങ്ങള്‍ കാണുന്നതിനാണ് പൊതുമരാമത്ത് മന്ത്രാലയം ഇപ്പോള്‍ ശ്രമിക്കുന്നത്. ഏറ്റവും ഗുരുതര പ്രശ്നങ്ങളുള്ള ചില റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് യോഗ്യതയുള്ള പ്രാദേശിക, അറബ്, അന്തർദേശീയ കമ്പനികളുമായി കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ച് ഫത്‌വ, നിയമനിർമ്മാണ വകുപ്പിൽ നിന്ന് മന്ത്രാലയം അഭിപ്രായം തേടിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News